
തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന് തന്റെ ആരാധകരോട് ആവശ്യപ്പെട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഒരു മാരുതി 800 മോഡല്‍ കാറാണ് അതെന്നും സച്ചിന് പറഞ്ഞു. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി സമ്പാദിച്ച പണവുമായി താന്‍ വാങ്ങിയ ആദ്യത്തെ കാറാണിതെന്നും ഇത് വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.’ഇന്‍ സ്പോര്‍ട്ലൈറ്റ്’ എന്ന ടോക് ഷോയില്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സച്ചിന് ഇക്കാര്യം പറഞ്ഞത്. ”എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇത് ഇപ്പോള്‍ എന്റെ പക്കലില്ല. ഇത് തിരികെ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ഞാന്‍ പറയുന്നത് കേള്‍ക്കുന്ന ആളുകള്‍ക്ക് കാറിനെക്കുറിച്ച് അറിയാമെങ്കില്‍ എന്നെ ബന്ധപ്പെടാന്‍ മടിക്കേണ്ടതില്ല,” സച്ചിന് പറഞ്ഞു.
എന്റെ വീടിനടുത്ത് ഒരു വലിയ ഓപ്പണ്‍ ഡ്രൈവ് ഇന്‍ മൂവി ഹാള്‍ ഉണ്ടായിരുന്നു, അവിടെ ആളുകള്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയും സിനിമ കാണുകയും അതില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഞാന്‍ എന്റെ സഹോദരനോടൊപ്പം ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്ന് മണിക്കൂറുകളോളം ആ കാറുകള്‍ നോക്കാറുണ്ടായിരുന്നു” എന്ന് കാറുകളോടുശ്ശ തന്റെ അഭിനിവേശം അനുസ്മരിച്ചുകൊണ്ട് സച്ചിന് പറഞ്ഞു.താന്‍ ആരാധിച്ചിരുന്ന സുനില്‍ ഗവാസ്കറിനെക്കുറിച്ചും മുംബൈല്‍ ഡ്രസ്സിംഗ് റൂമില്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എത്രമാത്രം അസ്വസ്ഥനായിരുന്നുവെന്നതിനെക്കുറിച്ച് ടോക് ഷോയില്‍ സച്ചിന് തന്റെ ഓര്മ പങ്കവയ്ക്കുന്നു.
‘ഞാന്‍ ഡ്രസ്സിംഗ് റൂമിന് മുന്നില്‍ (ഒരു ബോള്‍ ബോയ് എന്ന നിലയില്‍) നില്‍ക്കുകയായിരുന്നു, അതിനാല്‍ കളിക്കാര്‍ ഗെയിമിനായി എങ്ങനെ തയ്യാറാകുമെന്ന് എനിക്ക് നിരീക്ഷിക്കാനാകും. പിന്നീട് എന്റെ ഗവാസ്കര്‍ ഡ്രസ്സിംഗ് റൂമില്‍ എന്നെ ക്ഷണിച്ചു, ””അദ്ദേഹം റൂമിന്റെ അരികില്‍ അവസാന സീറ്റില്‍ ഇരിക്കുകയായിരുന്നു, യാദൃശ്ചികമായി ഞാന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ അതേ സ്ഥലത്ത് തന്നെ ഇരുന്നു. നിങ്ങള്‍ ആരാധിച്ചിരുന്ന നായകന്റെ അതേ സ്ഥലം പിന്നീട് പങ്കിടാനാവുന്നത് യാദൃശ്ചികമാണ്. പക്ഷേ ഗംഭീരമായ യാദൃശ്ചികതയാണ് അത്” സച്ചിന് പറഞ്ഞു.