CULTURALTop News

എന്റെ ജീവിതം എന്റെ സന്ദേശം

ഇന്ന് ലോക അഹിംസാദിനം

ലോകം കണ്ടതില്‍വച്ചേറ്റവും വലിയ മനുഷ്യസ്നേഹിയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി. സ്നേഹത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതിയുടെയും ആള്‍രൂപമായ ആ മഹാത്മാവാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അക്രമരാഹിത്യവും അഹിംസയും വെളിച്ചം പകര്‍ന്ന വഴിയിലൂടെ അദ്ദേഹം നയിച്ച ഇന്ത്യയ്ക്കു മുന്നില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തോക്കുകള്‍ പരാജയം ഏറ്റുവാങ്ങി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രചരിപ്പിച്ച മഹാപ്രതിഭയുടെ ജന്മദിനമാണ് നമ്മള്‍ ഗാന്ധി ജയന്തിയായി കൊണ്ടാടുന്നത്. രാജ്യാന്തര അഹിംസാദിനം
കൂടിയാണ് ഗാന്ധിജയന്തി. ”ഈ ഭൂമുഖത്ത് ഇതുപോലൊരു മനുഷ്യന്‍ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ വരും തലമുറ തയാറായില്ലെന്നു വരാം”. എന്നാണ് ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ അഭിപ്രായപ്പെട്ടത്. ഗാന്ധിജി ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഐന്‍സ്റ്റിന്‍ ഇങ്ങനെ പറഞ്ഞത്. ”ഗാന്ധിജി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ്. നന്മ ഇത്രയേറെ ഉണ്ടാവുന്നത് അപകടമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു”. എന്നാണ് ബര്‍ണാഡ് ഷാ പറഞ്ഞത്. ഗാന്ധി എന്നാല്‍ എല്ലാവര്‍ക്കും ഒരു അത്ഭുതം തന്നെയാണ്. പുതുമ തീരാത്ത ജീവിത പുസ്തകം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close