INDIANEWS

എന്റെ പ്രഥമപരിഗണന ബംഗാളിന്; സംസ്ഥാന സർക്കാരുകളെ ഭരിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ മാറ്റണമെന്ന് അഭ്യർഥിച്ച് മമത

കൊൽക്കൊത്ത: ബംഗാളിനാണ് താന്‍ പ്രഥമപരിഗണന നല്‍കുന്നത് എന്നും സംസ്ഥാനത്തെ അപകടത്തിലാക്കാൻ കഴിയില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന് വേണ്ടി ആവശ്യമെങ്കിൽ പ്രധാമന്ത്രിയുടെ കാലു പിടിക്കാനും തയ്യാറാണെന്നും ഓൺലൈനായി നടത്തിയ വാർത്ത സമ്മേളനത്തിൽ മമത പ്രസ്താവിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്‌പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്പോൾ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും മമത ആരോപിക്കുന്നു. ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി ഒരു കാവല്‍ക്കാരിയായി തുടരുമെന്നും, എന്നുവച്ച് അധിക്ഷേപിക്കാൻ ശ്രമിക്കരുതെന്നും മമത കൂട്ടിച്ചേർത്തു.

മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് വേഗത്തിൽ മടങ്ങിയതെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടി ട്വീറ്റുകള്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു ഭാഗത്തുനിന്നുമാത്രമുളള വിവരം പ്രചരിപ്പിച്ചുകൊണ്ട് അവർ അധിക്ഷേപിച്ചു എന്നും മമത ബാനർജി ആരോപിക്കുന്നു.

യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാദത്തിന് പിന്നാലെ കേന്ദ്രസർക്കാരും ബംഗാൾ സർക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്. മമത ബാനർജിയുടെ പെരുമാറ്റം അഹങ്കാരവും കാർക്കശ്യവും നിറഞ്ഞതായിരുന്നുവെന്ന് കേന്ദ്ര സർക്കാർ ആക്ഷേപിച്ചപ്പോൾ തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകർക്കാനുള്ള ശ്രമമാണെന്ന് മമത തിരിച്ചടിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close