തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ഭഗത് മാനുവല്‍. നടന്റെ വാക്കുകള്‍ ഇങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തുചാട്ടക്കാരിയാണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് ഞാന്‍ കണ്ടത്. അമ്മേയെന്ന് വിളിച്ച് പൊന്നൂസ് എപ്പോഴും പിന്നാലെ ഉണ്ടാകും. അവനിപ്പോള്‍ എല്ലാത്തിനും അമ്മയെ മതി. ഞങ്ങള്‍ ഇരുവരും ഒന്നിക്കുമ്പോള്‍ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാള്‍ എല്ലാം കൂടുതല്‍ ഉള്‍ക്കൊണ്ടത് അവരായിരുന്നു.
ലീനുവിനും മകനുള്ളതിനാല്‍ എന്റെ മകന്റെ മനസ്സും തിരിച്ചറിയാന്‍ കഴിയുമെന്ന് അറിയുമായിരുന്നു. ഞാന്‍ ജോക്കൂട്ടനെ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി അവള്‍ പൊന്നൂസിനെ സ്‌നേഹിക്കുന്നുണ്ട്. എന്റെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവര്‍ക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു ഞങ്ങള്‍. കോഴിക്കോട് സ്വദേശിനി ഷേര്‍ളി ആണ് ഭഗതിന്റെ വധു. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗതിന്റെ സിനിമാപ്രവേശനം .
എന്റെ മോന് അമ്മയെ ആവശ്യമുണ്ട്, അവളുടെ മോന് അച്ഛനേയും
