Movies

‘എന്റെ സിനിമകള്‍ എന്റെ ശരികളാണ് ‘നിലപാട് വ്യക്തമാക്കി തന്‍വിറാം

സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളിയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് തന്‍വി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തന്‍വി ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് തന്‍വിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നടിയെ തേടി അന്യഭാഷയില്‍ നിന്നടക്കം നിരവധി ചിത്രങ്ങളാണ് എത്തുന്നത്. എന്നാല്‍ അന്യഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറല്ലെന്ന് തന്‍വി വ്യക്തമാക്കിയിരിക്കുകയാണ്.

തമിഴില്‍ നിന്ന് അടക്കം അന്യഭാഷാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് കോളുകള്‍ വരുന്നുണ്ടെന്നും പലതും സെന്‍സിറ്റീവ് വിഷയങ്ങളാണെന്നും തന്‍വി പറയുന്നതായാണ് റിപ്പോര്‍ട്ട്. തല്‍ക്കാലും അത്തരം സെന്‍സിറ്റീവ് സിനിമകള്‍ ചെയ്യേണ്ട എന്നാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കുറച്ച് നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ശേഷം അത്തരം റോളുകളെ കുറിച്ച് ആലോചിക്കാം എന്നു തോന്നുന്നുവെന്നും തന്‍വി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സിനിമയില്‍ അഭിനയിക്കാനായി താന്‍ കോംപ്രമൈസുകള്‍ക്ക് തയ്യാറല്ലെന്നും ഏത് സിനിമ ചെയ്യണം വേണ്ട എന്നു തീരുമാനിക്കുന്നതൊക്കെ തന്റെ ശരികളാണെന്നും തന്‍വി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂഡ് ആന്റണി ജോസഫ് പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘2403 ഫീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്‍വി നായികയായി എത്തുകയാണ്. ടൊവീനോയാണ് ചിത്രത്തിലെ നായകനാകുന്നത്. 2018 ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close