INDIA

എന്‍ആര്‍സിക്കെതിരെ വീണ്ടും ആസാദ്

ദില്ലി : ദേശിയപൗരത്വ രജിസ്റ്റര്‍ രാജ്യത്തെ ദളിതരെയും ആദിവാസികളെയും പിന്നോക്കവിഭാഗകാരെയും ഭീതിയിലാഴ്ത്തുന്നു എന്ന് ഭീം ആത്മിപാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.എന്‍ആര്‍സി രാജ്യത്ത് ആര്‍ക്കെങ്കിലും ഭീഷണി ഉയര്‍ത്തുന്നുവെങ്കില്‍ അത് സ്വന്തമായി ഭൂമി ഇല്ലാത്ത പിന്നോക്ക വിഭാഗകാരെയാണ്.സിഎഎ നിയമത്തിനെതിരെ പ്രതിഷേധിച്ച ജനതയ്‌ക്കെതിരെ മീററ്റില്‍ നടന്നത് ജനാധിപത്യത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്.സ്വന്തം വീട്ടുകാരെ കാണാന്‍ എത്തിയവര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്.ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്. മീററ്റിന്റെ ചരിത്രത്തില്‍ ഇരുണ്ടദിവസമായിരിക്കും എന്നും ആസാദ് പറഞ്ഞു.മീററ്റിലെ പ്രതിഷേധങ്ങള്‍ക്കിടെ ആറ് പേര്‍മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത്തിരുന്നു.

പോലീസിന്റെ നടപ്പടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പോലീസ് കസ്റ്റഡിയില്‍ എത്തിയവരെ മോചിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി കേസ് ജനുവരി 23ന് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജുമാ മസ്ജിദില്‍ സിഎഎയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെതുടര്‍ന്ന് ഡല്‍ഹിപോലീസ് അറസ്റ്റ് ചെയ്ത്ത ആസാദിനെ പതിനാറാം തിയതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിടുന്നത്.ഫ്രബ്രുവരി ആദ്യത്തെ ആഴ്ച്ചവരെ ഡല്‍ഹിയില്‍ ആസാദ് പ്രതിഷേധം നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വെടിയേറ്റു വീണാലും ഒരടിപിന്നോട്ടുപോവില്ല എന്ന ഉറപ്പോടെ വീണ്ടും സമരമുഖത്ത് സജീവമാവുകയാണ് ചന്ദ്രശേഖര്‍ ആസാദ്.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close