എന്‍സിപിയില്‍ രണ്ട് പക്ഷം ,പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ല

പാലാ: പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എന്‍സിപി. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പാലാ സീറ്റ് വിട്ടുനല്‍കാമെന്ന് എല്‍ഡിഎഫ് ജോസ് കെ മാണിയോട് പറഞ്ഞതായാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് മാണി സി കാപ്പന് നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുന്നത്. എന്‍സിപിയില്‍ രണ്ട് പക്ഷം രൂപപ്പെട്ടിട്ടുണ്ട്. മാണി സി കാപ്പന് പക്ഷവും, ശശീന്ദ്രന് പക്ഷവും. എല്‍ഡിഎഫ് വിടേണ്ടതില്ല എന്ന നിലപാടിലാണ് ശശീന്ദ്രന്. പക്ഷേ മാണി സി കാപ്പന് ദേശിയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് പവാറിന്റെ നിര്‍ദേശം. ശരത് പവാര്‍ സിപിഐഎം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.കേരള കോണ്‍ഗ്രസ് മുന്നണി പ്രവേശം അടക്കം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. വെളളിയാഴ്ച കൊച്ചിയിലാണ് ഭാരവാഹി യോഗം നടക്കുക.അതേസമയം, എന്‍സിപിക്കായി വാതില്‍ തുറന്നിരിക്കുകയാണ് യുഡിഎഫ്. മാണി സി കാപ്പനുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാലാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും എന്‍സിപിയെ മുന്നണിയിലെടുക്കാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.