KERALANEWS

എന്‍സിപിയുടെ മുന്നണി മാറ്റം തള്ളാതെ; ദേശിയ അധ്യക്ഷന്‍ ശരദ് പവാര്‍

തിരുവനന്തപുരം:എന്‍സിപിയുടെ മുന്നണി മാറ്റം തള്ളാതെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത തുടരവേ ശരദ് പവാര്‍ കേരളത്തിലേക്ക്. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തും. അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷം മുംബൈയില്‍ പവാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.സിറ്റിംഗ് സീറ്റുകളില്‍ കൈവച്ചാല്‍ മുന്നണി വിടണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും. യുഡിഫിലേക്ക് പോകാന്‍ എ.കെ ശശീന്ദ്രന് ശരദ് പവാര്‍ അനുമതി നല്‍കി എന്ന മട്ടിലെ പ്രചരണം നടക്കുന്നതിനിടയിലാണ് ശരദ് പവാര്‍ ചര്‍ച്ചക്ക് കേരളത്തിലെത്തുന്നത്.
എല്‍ഡിഎഫില്‍ തുടരുമെന്ന് എ.കെ ശശീന്ദ്രന് ഉറപ്പു നല്‍കിയില്ല. മാണി സി കാപ്പന്‍ വിഭാഗത്തെ നിയന്ത്രിക്കണമെന്നും വാറിനോട് ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close