KERALANEWS

എന്‍.സി.പിയുടെ വരവിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം:എന്‍.സി.പിയുടെ വരവിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. പി.സി ജോര്‍ജിനേയും പി.സി തോമസിനേയും തള്ളുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എമാര്‍ മണ്ഡലം മാറി മല്‍സരിക്കരുതെന്നാണ് പൊതുവികാരമെന്ന് കെ. മുരളീധരന്‍ എം.പി. രമേശ് ചെന്നിത്തലയടക്കം മണ്ഡലം മാറാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണത്തിനിടെയാണ് കെ മുരളീധരന്റ പ്രതികരണം.

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണെന്നും യു.ഡി.എഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ നോ എന്‍ട്രി വയ്ക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരണത്തിനില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close