INDIANEWSTrending

ഐഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കം; പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സുഹൃത്ത്

ഉത്തര്‍പ്രദേശ്: പുതിയ ഐഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ പ്ലസ് ടുക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി. പ്ലസ് ടു വിദ്യാര്‍ത്ഥി തന്റെ ഐഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയില്‍ കഴിഞ്ഞ ഏപ്രില്‍ 21 നാണ് സംഭവം നടന്നത്. ഇരുപത് വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ബിബിഎ വിദ്യാര്‍ത്ഥിയായ മയങ്ക് സിംഗ് ആണ് പോലീസ് പിടിയിലായത്. ഡല്‍ഹിയിലെ മഹാരാജ അഗ്രാസെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയാണ് മയങ്ക്.

ഇയാളെ ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് പിടികൂടി.
ഏപ്രില്‍ 21 ന് രാവിലെ വീട്ടില്‍ നിന്നും പോയ മകന്‍ പിന്നീട് തിരിച്ചു വന്നിട്ടില്ലന്ന് പറഞ്ഞ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പിതാംബുരയിലുള്ള പാര്‍ക്കിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. മൃതദേഹത്തിന് സമീപം വലിയൊരു ടെഡി ബീറും, സ്ഥലത്ത് നിന്ന് മയക്കുമരുന്നും ലഭിച്ചതായി പോലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സ്ഥലത്തെ നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും മയങ്കും പാര്‍ക്കിനുള്ളിലേക്ക് പോകുന്നത് പോലീസ് കണ്ടെത്തിയത്. ഏപ്രില്‍ 23 മുതല്‍ മയങ്ക് സിംഗ് വീട്ടില്‍ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close