INDIANEWS

എയര്‍ ഇന്ത്യ വണ്‍ വിമാനത്തിന്റെ ഉദ്ഘാടനപ്പറക്കല്‍ രാഷ്ട്രപതി നടത്തി

ന്യൂഡല്‍ഹി:ഇന്ത്യ പുതുതായി വാങ്ങിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിന്റെ ഉദ്ഘാടനപ്പറക്കല്‍ നടന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി വാങ്ങിയതാണ് എയര്‍ ഇന്ത്യ വണ്‍.ചൊവ്വാഴ്ച ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായാണ് വിമാനം കന്നിപ്പറക്കല്‍ നടത്തിയത്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് സവിതാ കോവിന്ദിനൊപ്പം രാഷ്ട്രപതി യാത്രതിരിച്ചത്.യാത്ര പുറപ്പെടുന്നതിനുമുമ്പ് ജീവനക്കാര്‍ക്കൊപ്പം വിമാനത്തിനു സമീപം നില്‍ക്കുന്ന ചിത്രം രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.വി.വി.ഐ.പി. യാത്രകള്‍ക്കായി യു.എസില്‍നിന്ന് പ്രത്യേക രൂപകല്‍പ്പന ചെയ്ത രണ്ട് ബോയിങ്-777 വിമാനങ്ങളാണ് ഇന്ത്യ അടുത്തിടെ വാങ്ങിയത്. പ്രത്യേക പരിശീലനം നേടിയ വ്യോമസേനാ പൈലറ്റുമാരാണ് വിമാനം പറത്തുന്നത്. ആറ് പൈലറ്റുമാര്‍ പരിശീലനം നേടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close