KERALANEWSTrending

എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് സര്‍ക്കാര്‍ നയം, കേരള പര്യടന നടപടികളുമായി പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും കൊല്ലത്തു തുടങ്ങിയ കേരള പര്യടന പരിപാടിയുടെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സാമൂഹിക സംഘടനാ പ്രതിനിധികളും വ്യവസായികളുമടക്കം പങ്കെടുത്ത സംവാദത്തില്‍ നിന്ന് എന്‍എസ്എസ് വിട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കല്‍ വേദിയായിരുന്നു കൊല്ലം. വികസനത്തിലൂന്നിയുള്ള ചുരുങ്ങിയ വാക്കുകളില്‍ ആമുഖപ്രസംഗമവസാനിപ്പിച്ച പിണറായി തുടര്‍ന്നുള്ള രണ്ടു മണിക്കൂര്‍ നേരം കേള്‍വിക്കാരനായി. അതിഥികളുടെ ആശയങ്ങള്‍ കുറിച്ചെടുത്തു.ശബരിമല വിവാദ നാളുകള്‍ മുതല്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ് ദേവസ്വം ബോര്‍ഡ് നടത്തിപ്പിലെ പ്രശ്‌നങ്ങളും മുന്നോക്ക സംവരണം നടപ്പാക്കുന്നതിലെ വീഴ്ചകളും ഉയര്‍ത്തിയാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. അതേ സമയം എസ് എന്‍ ഡി പി യും, ക്രൈസ്തവ മുസ്ലിം മത നേതാക്കളും പങ്കെടുത്തു. മല്‍സ്യതൊഴിലാളി, കശുവണ്ടി വ്യവസായ മേഖലകളില്‍ നിന്നടക്കം കൊല്ലത്തെ പല മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close