INDIANEWS

എല്ലാവരും എന്നോട് മാപ്പ് പറയണം, താന്‍ എല്ലാ പിതാക്കന്‍മാരുടെയും അമ്മ രാജ്ഞി: കങ്കണ

മുബൈ: കര്‍ഷക പ്രതിഷേധത്തെ അവഹേളിച്ചതിനു പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി കങ്കണ റണൗത്ത്. കര്‍ഷക പ്രതിഷേധത്തെ അധിക്ഷേധിപ്പിച്ചതിന് നടന്‍ ദില്‍ജിത്തടക്കം കങ്കണക്കെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. കര്‍ഷക പ്രതിഷേധത്തില്‍ ഇടത് തീവ്രവിഭാഗം നുഴഞ്ഞു കയറി എന്ന പ്രചരണങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് നടിയുടെ ട്വീറ്റ്. സത്യം പറഞ്ഞ തന്നെ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചെന്നും കോടതിയിലായിരുന്നെങ്കില്‍ തന്റെ നിരപരാധിത്തം തെളിയിക്കപ്പെട്ടേനെയെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. മാപ്പു പറയാന്‍ ആവശ്യപ്പെട്ടവര്‍ ഇനി എന്നോട് മാപ്പ് പറയണമെന്നും എല്ലാ പിതാക്കന്‍മാരുടെയും അമ്മ രാജ്ഞിയാണ് താനെന്ന് വിമര്‍ശിക്കുന്ന എല്ലാവരും മനസ്സിലാക്കണമെന്നും കങ്കണ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ ഇടത് പക്ഷ എക്സട്രീമിസ്റ്റുകള്‍ നുഴഞ്ഞ് കയറിയുട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്നാണ് വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ ആരോപണത്തെ നിഷേധിച്ചു കൊണ്ട് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഖലിസ്താന്‍ തീവ്രവാദികള്‍ എന്ന ആരോപണം ഉന്നയിച്ചപ്പോള്‍ ഫലിക്കാഞ്ഞതോടെ പുതിയ ആരോപണവുമായി വന്നിരിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close