Breaking NewsKERALANEWSTop News

എല്ലാവരും സംസ്ഥാന നേതാക്കൾ; ജോസ് കെ മാണി ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കാൻ ജോസഫ് കണ്ടെത്തിയ മാർ​ഗം ഇങ്ങനെ

കോട്ടയം: പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാൻ ജംബോ കമ്മിറ്റികൾ തന്നെ വേണമെന്ന നിലപാടിൽ കേരള കോൺ​ഗ്രസ്. 14 വൈസ് ചെയർമാൻമാരെ കൂടി പാർട്ടി നിയോ​ഗിച്ചു. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പിസി തോമസ് വര്‍ക്കിംഗ് ചെയര്‍മാനും ആയിട്ടുള്ള കേരള കോണ്‍ഗ്രസില്‍ ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാനും മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ക്കും പുറമേയാണ് 14 വൈസ് ചെയര്‍മാന്‍ന്മാരെ കൂടി നോമിനേറ്റ് ചെയ്തിരിക്കുന്നത്. 55 പേരെയാണ് ജനറല്‍ സെക്രട്ടറിമാരായി നോമിനേറ്റ് ചെയ്തത്.

ഞങ്ങൾ എപ്പോഴേ യുഡിഎഫ് വിട്ടു

14 വൈസ് ചെയര്‍മാന്‍മാരില്‍ മൂന്ന് പേര്‍ പത്തനംതിട്ടയിലെ നേതാക്കളാണ്. കത്ത്, വാട്‌സ്ആപ്പ് വഴിയാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍ പദവി കിട്ടിയ കാര്യം അറിഞ്ഞത്. മുന്‍ എംപി എംപി ജോയി എബ്രഹാമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. നേരത്തെ ജംബോ കമ്മിറ്റികള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് അദ്ദേഹം. പ്രതിഷേധം ശക്തമായതോടെ അന്ന് ജനറല്‍ സെക്രട്ടറിമാരെ 68 ല്‍ നിന്നും 25 ആയി വെട്ടിചുരുക്കിയിരുന്നു. എന്നാല്‍ നിലവിലെ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുമെന്നത് നേതാക്കളുടെ അതൃപ്തി കാരണമായേക്കുമെന്നതിനാലാണ് തീരുമാനം.

ചില നേതാക്കൾ ഒറ്റുകാരെ പോലെ പ്രവർത്തിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർ‌ട്ടിയും മുന്നണിയും പരാജയപ്പെട്ടതോടെ കേരള കോൺ​ഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്. നിരവധി നേതാക്കൾ കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുമെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ പിടിച്ചുനിർത്താനുള്ള പി ജെ ജോസഫിന്റെ തന്ത്രങ്ങൾ. എന്നാൽ, ഇത് എത്രകണ്ട് ഫലപ്രദമാകും എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ രണ്ടഭിപ്രായമുണ്ട്.

ആഴ്ചയില്‍ മൂന്നു തവണ സെക്സ്; ഗുണങ്ങൾ ഏറെ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close