KERALANEWS

എല്ലാ കടകളും തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വ്യാപാരികൾ; ചൊവ്വാഴ്ച പണിമുടക്ക്; വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി. ചൊവ്വാഴ്ച എല്ലാ കടകളും അടച്ചിടുമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു. ഒന്നരമാസമായി കടകള്‍ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വില്‍ക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി.

കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വര്‍ധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥയിലാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

എല്ലാ മേഖലകളിലും ഇളവ് നൽകിയ സർക്കാർ കച്ചവടക്കാരോട് മാത്രമാണ് മുഖം തിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണം. സമയം ദീർഘിപ്പിച്ച് കടകൾ തുറന്നാൽ രോഗവ്യാപനം കുറയ്ക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close