KERALA

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കലാപഠനകേന്ദ്രങ്ങള്‍ തുറക്കണം : എം ജയചന്ദ്രന്‍

തിരുവനന്തപുരം: കലാ അധ്യാപകര്‍ കോവിഡ്കാലത്തനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ എം ജയചന്ദ്രന്‍. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഈ സമയത്ത് കലാ അധ്യാപകര്‍ കഷ്ടപ്പെടുകയാണ് . അവരുടെ സങ്കടങ്ങള്‍ക്കൊരു പരിഹാരം കാണണം. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ കലാ പഠനകേന്ദ്രങ്ങള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ ഡാന്‍സ് സ്‌കൂളായ റിഗാറ്റയുടെ ഉടമയും പ്രമുഖ നൃത്തപരിശീലകയുമായ ഗിരിജ ചന്ദ്രനും പ്രശസ്തഗായകന്‍ ജി വേണുഗോപാലിനും പിന്നാലെ പ്രതികരണമായി എത്തിയതാണ് ജയചന്ദ്രന്‍. കോവിഡ് വിലക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മൃഗശാലകളും മ്യൂസിയങ്ങളും പാര്‍ക്കുകളും വരെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നിട്ടും അസംഘടിത മേഖലയിലെ കലാ അധ്യാപകരുടെ സങ്കടം ജനകീയ സര്‍ക്കാര്‍ ഇതുവരെ അത്ര ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യമായാണ് ഇപ്പോള്‍ ഈ പ്രമുഖരെല്ലാം രംഗത്തെത്തിയിരിക്കുന്നത്

https://mediamangalam.com/archives/25170

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close