NEWSWORLD

എല്ലാ രാജ്യങ്ങള്‍ക്കും അതിവേഗം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും, ജി20 ഉച്ചകോടിക്ക് സമാപ്തി

റിയാദ്:എല്ലാ രാജ്യങ്ങള്‍ക്കും അതിവേഗം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപ്തി കുറിച്ചു. കോവിഡ് സാഹചര്യത്തില്‍ പിന്നോക്ക രാജ്യങ്ങള്‍ക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.അടുത്ത ഉച്ചകോടി ഇറ്റലിയില്‍ നടക്കും.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്.ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവര്‍ത്തിച്ചു.
ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐ.എം.എഫ് പോലുള്ള ലോകത്തിന്റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇത്തരം സ്ഥാപനങ്ങളെ അവഗണിച്ചിരുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഐക്യകണ്‌ഠേനയുള്ള തീരുമാനമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ആഗോള സഖ്യത്തിന് ബാക്കി വേണ്ട തുക അംഗ രാജ്യങ്ങള്‍ കണ്ടെത്തും. ജി20ക്ക് മാത്രം കിട്ടിയതുകൊണ്ട് കാര്യമില്ല. ലോകത്തെല്ലായിടത്തും എത്തണം. അതിനാണ് ശ്രമം.

പിന്നോക്ക രാജ്യങ്ങളെ പരിഗണിക്കാതെ കോവിഡ് സാഹചര്യത്തില്‍ ഒരു ശക്തിക്കും വളരാനാകില്ലെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. അടുത്ത ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ഇറ്റലിക്ക് സല്‍മാന്‍ രാജാവ് അധ്യക്ഷ സ്ഥാനം കൈമാറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close