KERALANEWSTrending

എല്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ക്കിടയില്‍ ജനതാദള്‍ എസില്‍ പിളര്‍പ്പ്

തിരുവനന്തപുരം: എല്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ പുരോഗമിക്കവെ ജനതാദള്‍ എസില്‍ പിളര്‍പ്പ്. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ ചേരാന്‍ തീരുമാനമായി. പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റായി ജോര്‍ജ് തോമസിനെ തിരഞ്ഞെടുത്തു. തീരുമാനത്തിന് സംസ്ഥാന അധ്യക്ഷന്‍ സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്നും ജോര്‍ജ് തോമസ് അവകാശപ്പെട്ടു. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മറ്റി യോഗത്തിലാണ് നിര്‍ണായക തീരുമാനം. എച്ച്. ഡി ദേവഗൗഡയുടെ ബി ജെ പി അനുകൂല നിലപാടാണ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിശദീകരണം. സംസ്ഥാന കമ്മിറ്റിക്ക് പുറമെ പത്ത് ജില്ലാ കമ്മറ്റികളുടെ പിന്തുണയും മുന്നണി മാറ്റത്തിനുണ്ടെന്ന് ജോര്‍ജ് തോമസ് അവകാശപ്പെട്ടു. യുഡിഎഫില്‍ ഘടകക്ഷിയാകുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ചകളും ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close