KERALANEWS

എഴുത്തുകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം

മലപ്പുറം: എഴുത്തുകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കക്കാട്ട് 1939 ജൂലൈ 15നാണ് ജനിച്ചത്. അധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച സുകുമാര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അകലുന്ന മരുപച്ചകള്‍, മരണചുറ്റ്, ഡൈസ്‌നോണ്‍, കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി, കലാപം കനല്‍വിരിച്ച മണ്ണ്, ജ്വാലാമുഖികള്‍, പാട്ടിന്റെ പട്ടുനൂലില്‍, സ്‌നേഹഗോപുരം, സൗഹൃദ ഗന്ധികള്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ പുസ്തകങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close