INDIANEWS

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി അന്തരിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി (63) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഉറുദു വനിത മാസികയായ ‘ഷമ’ സ്ഥാപകന്‍ ഹാഫിസ് യൂസഫ് ദെല്‍വിയുടെ കൊച്ചുമകളായ സാദിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ‘അമ്മ ആന്റ് ഫാമിലി’, ‘സിന്ദഹി കിത്‌നി ഖുബ്‌സൂരത് ഹേ’ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥയൊരുക്കുകയും അഭിനയിക്കുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങുമായുള്ള അഭിമുഖപരമ്പരയായ ‘നോട്ട് എനൈസ് മാന്‍ ടു നോ’ എന്ന പരിപാടിയുടെ നിര്‍മാതാവായിരുന്നു സാദിയ.ഡല്‍ഹിയിലെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് ‘ജാസ്മിന്‍ ആന്റ് ജിന്ന്‌സ്: മെമ്മറീസ് ആന്റ് റെസിപ്പീസ് ഓഫ് മൈ ഡല്‍ഹി’, ‘സൂഫിസം, ദി ഹാര്‍ട് ഓഫ് ഇസ്‌ലാം’, ‘ദി സൂഫി കോര്‍ട്‌യാര്‍ഡ്: ദര്‍ഗാസ് ഓഫ് ഡല്‍ഹി’ തുടങ്ങി സാദിയയുടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close