
ബെംഗളൂരു: ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്. കോവിഡ് കാരണം പദ്ധതിയുടെ റോക്കറ്റ് നിര്‍മാണം മുന്‍ നിശ്ചയിച്ചതു പോലെ മുന്നോട്ടു പോകുന്നില്ല. ഇസ്രോയുടെ വിവിധ കേന്ദ്രങ്ങളിലെ എഴുപതില്‍ അധികം ശാസ്ത്രജ്ഞര്‍ക്ക് വൈറസ് ബാധ ഉണ്ടായി.ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്മാന് കെ. ശിവന് പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്.രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.