KERALA
എഴു മലയാളി എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്സഭയിലെ 7 എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. കേരളത്തിലെ 4 എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ലോക്സഭയില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി. ടിഎന്‍ പ്രതാപന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ചേംബറില്‍ നിന്നും പേപ്പറുകള്‍ തട്ടിയെടുത്തുവെന്നാരോപിച്ചാണ് നടപടി. ഡല്‍ഹി കലാപം ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ നിലപാടാണ് ബഹളത്തിന് ഇടയാക്കിയത്