NEWSTrendingWORLD

‘എവര്‍ ഗിവണ്‍’ ആണോ ‘എവര്‍ ഗ്രീന്‍’ ആണോ; സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പലിന്റെ പേരില്‍ സംശയം

കയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം വലിച്ചു നീക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, കപ്പലിന്റെ പേര് ‘എവര്‍ ഗിവണ്‍’ ആണോ ‘എവര്‍ ഗ്രീന്‍’ ആണോ എന്ന സംശയവും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നു വരുന്നുണ്ട്.
കപ്പലിന്റെ വശത്ത് ‘എവര്‍ ഗ്രീന്‍’ എന്ന് വലുതായി എഴുതിയതാണ് കപ്പലിന്റെ പേരും ‘എവര്‍ ഗ്രീന്‍’ എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത്. എന്നാല്‍, കപ്പലിന്റെ യഥാര്‍ഥ പേര് ‘എവര്‍ ഗിവണ്‍’ എന്നാണ്. ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ തായ്വാനിലെ കണ്ടെയ്നര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷനാണ് വാടകയ്ക്ക് എടുത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. പാനമയിലാണ് കപ്പല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എവര്‍ഗ്രീന്‍ ഓപ്പറേറ്റ് ചെയ്യുന്ന 20 വലിയ കപ്പലുകളില്‍ ‘എവര്‍’ എന്ന ഫോര്‍മാറ്റിലാണ് നാമകരണം ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close