Breaking NewsKERALANEWSTop News

എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍സെക്കന്‍ണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു . മുഖ്യമന്ത്രിയുടെ ഉന്നത തലയോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിച്ചിരുന്നു എങ്കിലും സംശയങ്ങള്‍ തീര്‍ക്കാനും മാതൃകാ പരീക്ഷകള്‍ക്കും ജനുവരി അവസരമൊരുക്കുന്നതാണ്.കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close