EducationKERALANEWS

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും;പാഠപുസ്തകങ്ങൾ ഉടൻ

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ ഓൺലൈനായി തുടങ്ങാൻ ഒരുങ്ങുന്നത്. കോവിഡ്‌ വ്യാപനത്തോത്‌ വിലയിരുത്തിയാകും ഓൺലൈൻ ക്ളാസുകളെക്കുറിച്ചും സ്കൂൾ തുറക്കൽ സംബന്ധിച്ചും‌ അന്തിമതീരുമാനമെടുക്കുക. തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുൻപുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും. വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close