MoviesTrending

എസ്പിബിക്ക് വെന്റിലേറ്ററില്‍ മ്യൂസിക് തെറാപ്പി

ചെന്നൈ: കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഐസിയു മുറിയില്‍ തമിഴ് മെലഡി ഗാനങ്ങള്‍ വെച്ചുകൊടുത്തിരിക്കുകയാണ് ഡോക്ടമാര്‍ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. കൊവിഡിനോട് പൊരുതുന്നതിന് ഈ പാട്ടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ കഴിയുമെങ്കില്‍ അതുണ്ടാവട്ടെയെന്നാണും അദ്ദേഹത്തിന്റെ മനസ്സിന് ഈ അവസരത്തില്‍ മ്യൂസിക്കല്‍ തെറാപ്പി ഗുണകരമാകുമെന്നും ചെന്നൈ എംജിഎം ഹെല്‍ത്ത്‌കെയറിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എസ്പിബിയുടെ തന്നെ ഹിറ്റ് തമിഴ് മെലഡി ഗാനങ്ങളാണ് കേള്‍പ്പിക്കുന്നത്. പ്ലാസ്മ ചികിത്സയോട് നല്ല പ്രതികരണമുണ്ട്, ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 13നാണ് കൊവിഡ് ബാധിതനായി അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു. പിന്നീട് നേരിയ പുരോഗതിയുണ്ടായി. അദ്ദേഹം ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും തന്നോട് സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ മാധ്യമങ്ങളെ അറിയിക്കുകയുമുണ്ടായി. തമിഴ് സൂപ്പര്‍താരം രജിനികാന്ത് ഉള്‍പ്പെടെ നിരവധി താരങ്ങളും ഗായകരും ആരാധകരും അദ്ദേഹം ഉടന്‍ മടങ്ങിവരുമെന്ന് ആശംസിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുമുണ്ട്.

Tags
Show More

Related Articles

Back to top button
Close