Election 2021KERALANEWSTop News

എൻഡിഎ യോഗങ്ങളിൽ ബിഡിജെഎസിന് വിമർശനം; ബൂത്ത് ഏജന്റുമാരെ പോലും നൽകിയില്ലെന്ന് പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ എൻഡിഎ മുന്നണിയിൽ ബിഡിജെഎസിനെതിരെ കനത്ത വിമർശനം ഉയരുന്നു. ജില്ലാ, മണ്ഡലം അവലോകന യോഗങ്ങൾ നടക്കുമ്പോഴാണ് ബിഡിജെഎസ് സജീവമായി തിരെഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നില്ല എന്ന പരാതി ഉയർന്നത്.

മത്സരിച്ച പല മണ്ഡലങ്ങളിലും ബൂത്ത് ഏജന്റുമാരുടെ പേര് പോലും മുൻകൂറായി നൽകിയില്ല എന്നും, പിന്നീട് ബിജെപിയുടെ പ്രവര്‍ത്തകരെ ബൂത്ത് ഏജന്റുമാരായി ഇരുത്തുകയായിരുന്നു എന്നും ആരോപണമുയർന്നു. അടുത്ത ആഴ്ച നടക്കുന്ന നേതൃയോഗത്തിൽ വിശദവിവരങ്ങൾ ചർച്ച ചെയ്യും. തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതും ചര്‍ച്ച വിഷയമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close