KERALANEWSTop News

എൻസിപിയിലും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ വീതംവയ്‌പ്പ്; ആദ്യ ഘട്ടം എ കെ ശശീന്ദ്രന്

തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ ഏറ്റെടുക്കാൻ യോഗത്തിൽ തീരുമാനമായി. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിസ്ഥാനം വഹിക്കും. ചൊവ്വാഴ്ച ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന നേതാക്കളുടെ യോഗത്തിലാണ് അന്തിമ തീരുമാനം ആയത്.

കുട്ടനാട്ടിൽ നിന്ന് ജയിച്ച തോമസ് കെ തോമസും എലത്തൂർ നിന്ന് മത്സരിച്ച എ കെ ശശീന്ദ്രനുമാണ് നിയമസഭയിലെ എൻസിപി പ്രാതിനിധ്യം. ഇരു ഗ്രൂപ്പുകളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടുകയായിരുന്നു. പുതുമുഖങ്ങൾക്ക് അവസരമെന്ന സിപിഐഎം നയത്തിന് എൻസിപിയിലും തുടർച്ച വേണമെന്നാണ് തോമസ്.കെ.തോമസിനെ പിന്തുണയ്ക്കുന്നവർ സ്വീകരിച്ച നിലപാട്. എംഎൽഎ എന്ന നിലയിൽ പുതുമുഖമായ തോമസ്.കെ.തോമസിനെ മന്ത്രിയാക്കുന്നത് എങ്ങനെയെന്നാണ് എ.കെ.ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ചോദിച്ചത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലും എ.കെ. ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്തിന് തുടർച്ച വേണമെന്നാണ് ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ ഉന്നയിച്ചത്. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കുവക്കാൻ തീരുമാനമാവുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close