Uncategorized

എ.ഐ.സി.സി. പുനഃസംഘടന; അതൃപ്തി അറിയിച്ച് കപിൽ സിബൽ

ന്യൂഡൽഹി: എ.ഐ.സി.സി. പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ശുപാർശയാണ് രീതിയെങ്കിൽ പാർട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലെന്ന് സിബൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനമെങ്കിൽ അങ്ങനെയാകട്ടേയെന്നും കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ.


ഭരണഘടനയിൽ പറയുന്നതുപോലെ ബ്ലോക്ക്തലം മുതൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കോൺഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പാർട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്.’ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close