KERALANEWSTop News

എ പ്ലസോടെ ഒന്നാമതെത്തി കേരളം; വികസന സൂചികയ്ക്ക് പിന്നാലെ വിദ്യാഭ്യാസ സൂചികയിലും തുടർച്ചയായി ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ വീണ്ടും ഒന്നാമതെത്തി കേരളം. കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ ഏറ്റവും മുന്നിൽ തന്നെ നിലനിർത്തിയത്.

70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന്‌ 862 പോയന്റായിരുന്നു. പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എപ്ലസ് നേടാൻ കേരളത്തിന്‌ തുണയായത്‌. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ തുടർച്ചയായി മൂന്നാം തവണയും ഒന്നാംസ്ഥാനം കേരളം നിലനിർത്തിയിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങള്‍ നീതിആയോഗ് സുസ്ഥിര വികസനസൂചികയില്‍ പരിഗണിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close