KERALANEWS

എ.വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ നാളെ തുടക്കമാകും, പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്:നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ നാളെ തുടക്കമാകും. കാസര്‍കോട് ഉപ്പളയില്‍നിന്നും ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.’നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വികസനമുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നത്. തുടര്‍ഭരണം, അത് മാത്രം ലക്ഷ്യം. യുഡിഎഫിന് പിന്നാലെ എല്‍ഡിഎഫും തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ഇറങ്ങുകയാണ്. നാളെ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും.

നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും ജാഥയ്ക്ക് സ്വീകരണം നല്‍കുക. ആദ്യ സ്വീകരണം കാസര്‍കോട് മണ്ഡലത്തിലാണ്. ജില്ലയിലെ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ജാഥയിലുടനീളം എല്‍ഡിഎഫിലെ ഘടകക്ഷികള്‍ എല്ലാവരും അണിനിരക്കും. ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ മറ്റന്നാള്‍ എറണാകുളത്തുനിന്നും ആരംഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close