BIZINDIA

ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം,ചാർജില്ല

ഡൽഹി : 2018 -19 ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. വൈകിയതിനുള്ള പലിശ 12 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമാക്കി. ആദായ നികുതി ഒടുക്കുന്നതില്‍ വൈകിയതിനുള്ള പലിശയും ഒമ്പത് ശതമാനമാക്കി. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സമ്പദ്ഘടനയില്‍ കൊറോണ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആധാര്‍ – പാന്‍ ബന്ധിപ്പിക്കലിനും ജൂണ്‍ 30 വരെ സമയം അനുവദിച്ചു. 2020 മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കി. 

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close