BIZ

ജൂണ്‍ 30 വരെ എടിഎം ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐ

തിരുവനന്തപുരം : ജൂണ്‍ 30 വരെ എടിഎം ഇടപാടുകള്‍  സൗജന്യമാക്കി എസ്ബിഐ.എത്രതവണവേണമെങ്കിലും ചാർജ് നൽകാതെ ഏത് ബാങ്കിന്റെ എട എംഇൽ നിന്നും പണം പിൻവലിക്കാം.എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ബാങ്കിന്റെ നടപടി. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ എസ്ബിഐ അനുവദിച്ചിരുന്നത്.

മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. എസ്എംഎസ് ചാർജും എടുത്തുകളഞ്ഞു. കഴിഞ്ഞമാസം മുതൽ ബാങ്ക് മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു.

Tags
Show More

Related Articles

Back to top button
Close