KERALANEWS

ഏറ്റവും കൂടുതല്‍ കടം വാങ്ങിയ മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായിക്ക്: അശ്വഥ് നാരായണ്‍

തിരുവനന്തപുരം: കേരളം ഭരിച്ചതില്‍ ഏറ്റവും കൂടുതല്‍ തുക കടം വാങ്ങിയ മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായി വിജയനാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിന്റെ പൊതുകടം മുമ്പുണ്ടായിരുന്നതില്‍ നിന്ന് 70 ശതമാനം വര്‍ധിച്ചു. കേരളസര്‍ക്കാര്‍ നടത്തിയിരിക്കുന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് സി ആന്റ് എജി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികള്‍ സര്‍വമേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ കേരളം മാത്രം വികസനത്തില്‍ പുറകോട്ടു പോകുന്നു.

കഠിനാധ്വാനവും ആത്മാര്‍ഥതയും കൈമുതലായ മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി ഇതുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരും പ്രയോജനപ്പെടുത്തിയില്ല. ഇവിടം മാറിമാറി ഭരിച്ച ഇടതനും വലതനും ഉന്നത തസ്തികകളില്‍ അടക്കം സ്വന്തക്കാരെ തിരുകികയറ്റി. സ്വജനപക്ഷപാതത്തിലൂടെ ഇടതുസര്‍ക്കാര്‍ പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയിരിക്കുകയാണ്. തൊഴിലില്ലാതെ നിരാശരായ യുവാക്കള്‍ തെരുവില്‍ സമരത്തിലാണ്. വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യമാണ്. ഇവിടെ പുതിയ വ്യവസായങ്ങള്‍ വരുന്നില്ല.

വ്യവസായ സംരംഭങ്ങളോ അതിലേക്ക് നിക്ഷേപമോ വരുന്നില്ല. അതിന് ഇടതുവലത് സര്‍ക്കാരുകള്‍ അനുകൂല സാഹചര്യം ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ പ്രീണനത്തിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തെ ജിഹാദി ഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി. ലൗജിഹാദ് പ്രോത്സാഹിപ്പിച്ച് ഇരുമുന്നണികളും കൂടി കേരളത്തിലെ സൈ്വര്യജീവിതം തകര്‍ത്തു. ക്രമസമാധാനപരിപാലനത്തിലും പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ലോകം മുഴുവന്‍ മലയാളിയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുമ്പോള്‍ കേരള മുഖ്യന്‍ പിണറായി അതിനെ ഇകഴ്ത്തുന്നു. സുപ്രീംകോടതി വിധിയുടെ മറവില്‍ അയ്യപ്പധര്‍മം നശിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ശബരിമല വിഷയത്തില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി പറഞ്ഞതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ജനാഭിലാഷവും ജനവികാരവും ഇവര്‍ മാനിക്കുന്നില്ല.
പൊതുകടം ക്രമാതീതമായി വര്‍ധിച്ച് വികസനമുരടിപ്പ് നേരിടുന്ന കേരളം കടുത്ത ആശങ്കയിലാണ്. ദേശീയതലത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലും എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ രഹസ്യധാരണയിലാണ്.

കേന്ദ്രപദ്ധതികള്‍ പേരുമാറ്റി കേരളത്തില്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണ-ഡോളര്‍ കടത്തില്‍ അന്വേഷണം നേരിടുമെന്നായപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയന്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. അധികാരത്തിലേറ്റിയാല്‍ സുതാര്യവും അഴിമതിരഹിതവുമായ ഭരണം ബിജെപി കാഴ്ചവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ചേര്‍ന്നാല്‍ കേരളവും പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ പുറത്തിറക്കിയ തീം സോംഗ്, ഹ്രസ്വചിത്രങ്ങള്‍ എന്നിവ അദ്ദേഹം പ്രകാശിപ്പിച്ചു. ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ് കുര്യന്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close