Breaking NewsKERALANEWS

ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ യു ജനീഷ് കുമാറിന് വിജയം

പത്തനംതിട്ട: വിശ്വാസവും വികസനവും പ്രചാരണക്കളത്തിൽ സജീവമായിരുന്ന കോന്നിയിൽ എൽഡിഎഫിന്റെ കെ യു ജനീഷ് കുമാറിന് വിജയം. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ മണ്ഡലം നിലനിർത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. റോബിൻ പീറ്റർ ആയിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.കോന്നിയിലെ വിജയം അടൂർ പ്രകാശിൻ്റെ ധാഷ്ട്യത്തിന് ജനങ്ങൾ നൽകിയ മറുപടിയാണെന്ന് ജനീഷ് കുമാർ പ്രതികരിച്ചു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും നടത്തിയ പ്രചരണം ജനങ്ങൾ അവജ്ഞയോടെ തള്ളി കളഞ്ഞു. ജനങ്ങൾക്ക് നന്ദി അർപ്പിക്കുന്നു എന്നും ജനീഷ് കുമാർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close