Breaking NewsKERALANEWSTop News

ഏഴുവയസുകാരിയെ രാജേഷ് കാലിൽ തൂക്കി നിലത്തടിച്ചത് ഷംനയെ കൊല്ലാൻ ശ്രമിച്ചത് തടഞ്ഞതിന്; തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിയുടെ നില ​ഗുരുതരം; മദ്യപാനിയായ രാജേഷ് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും

ആലപ്പുഴ: പിതാവ് കാലിൽ തൂക്കി നിലത്തടിച്ച ഏഴുവയസുകാരിയുടെ നില ​ഗുരുതരമായി തുടരുന്നു. തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോസർജറി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ആറാട്ടുപുഴ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് അനർഷ. കുട്ടിയുടെ രണ്ടുസഹോദരൻമാരെ ശിശുസംരക്ഷണസമിതി ഏറ്റെടുത്തു. കുട്ടിയുടെ അമ്മ ഷംന മകളോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കേരള കോൺ​ഗ്രസിൽ കലാപക്കൊടി

സംഭവശേഷം രക്ഷപ്പെട്ട അച്ഛൻ പത്തിയൂർ തോട്ടംഭാഗം രാജേഷ്ഭവനത്തിൽ രാജേഷി(36)നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവം. ടൈൽ പണിക്കാരനായ രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യ ഷംനയുമായി വഴക്കിടാറുണ്ടെന്നു പോലീസ് പറഞ്ഞു. ഇവർക്കു മൂന്നുമക്കളാണ്. മൂത്തതു രണ്ട് ആൺകുട്ടികൾ. മൂന്നാമത്തെ കുട്ടിയാണു പരിക്കേറ്റ അനർഷ (ദേവൂട്ടി).

ഹണി ട്രാപ്പിന്റെ പുതിയ വെർഷൻ ഇങ്ങനെ

വെള്ളിയാഴ്ചയും രാജേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. രാജേഷ് ഷംനയെ മർദിക്കുന്നതുകണ്ട് മൂത്ത രണ്ടുകുട്ടികൾ പേടിച്ച് അടുത്തപറമ്പിൽ ഓടിയൊളിച്ചു. ഷംനയെ കഴുത്തിൽ ഷാളിട്ടു മുറുക്കുന്നതുകണ്ട് തടയാൻ ഓടിയെത്തിയ അനർഷയെയും തല്ലി. തുടർന്ന് കാലിൽപ്പിടിച്ചു പൊക്കിയെടുത്ത് എറിയുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു.

ശാരീരിക ബന്ധത്തിന് യുവതി അനുവാദം നൽകിയത് വിവാഹം നടക്കില്ലെന്നറിഞ്ഞിട്ടും

ബഹളംകേട്ട് നാട്ടുകാരെത്തിയപ്പോൾ ഷംനയും അനർഷയും ബോധംകെട്ടു കിടക്കുകയായിരുന്നു. തുടർന്ന്, രാജേഷ് കുട്ടിയെ ഓട്ടോറിക്ഷയിൽ പത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ ഇല്ലാത്തതിനാൽ തിരിച്ചുവീട്ടിൽ കൊണ്ടുവന്നു. വിവരമറിഞ്ഞെത്തിയ വാർഡംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേർന്നാണു കുട്ടിയെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകർക്ക് അവസരം 

കുട്ടിയുടെ സ്ഥിതിയറിഞ്ഞ് രാജേഷ് രക്ഷപ്പെട്ടെങ്കിലും ഓച്ചിറയിൽനിന്ന്‌ പോലീസ് പിടികൂടി. കരീലക്കുളങ്ങര സി.ഐ. എസ്. സുധി ലാലിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി.സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അനർഷയെ ആശുപത്രയിൽ സന്ദർശിച്ചു. ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജലജാചന്ദ്രൻ, അംഗം നാജ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, എ.എസ്. അനഘ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സിപിഎമ്മിന്റെ തോളിലിരുന്ന് ചെവി കടിക്കുന്ന സിപിഐ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close