
തിരുവല്ല: കേരളത്തിലെ തനതായ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ വേലന്‍പാട്ട്, ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് ദോഷങ്ങള്‍ അകറ്റാനായിട്ടാണ് വീടുകളില്‍ വേലന്‍ പാട്ട് നടത്തുന്നത്. വേലന്പാട്ടെന്ന അനുഷ്ഠാനകലയുടെ ഉപാസകനായി ഏഴ് പതിറ്റാണ്ട് പിന്നിടുകയാണ് കുട്ടമ്പേരൂര്‍ വേലന്‍പറമ്പില്‍ വീട്ടില്‍ വി.കെ കൃഷ്ണന് എന്ന കൃഷ്ണന് വേലന്‍. അച്ഛന് കൊച്ചുകുഞ്ഞിനൊപ്പം 12 മത്തെ വയസ് മുതലാണ് പറകൊട്ടി പാട്ടെന്ന വേലന്‍പാട്ട് പാടിത്തുടങ്ങിയത്. അന്ന് മുതല്‍ കുട്ടംപേരൂരിലേയും മാന്നാറിലേയും പുരാതന വീടുകളിലും, ക്ഷേത്രങ്ങളിലും പൈതൃകമായി പകര്‍ന്ന് കിട്ടിയ വേലന്‍പാട്ട് ഇന്നും ക്രമം തെറ്റാതെ കൃഷ്ണന് വേലന്റ കാര്‍മ്മികത്വത്തില്‍ നടന്നു പോരുകയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അതിപ്രശസ്തമായ പള്ളിപ്പാന എന്ന ആചാരവഴിപാട് കൃഷ്ണന്റെ അച്ഛന്റെ കുടുംബത്തിനും കൂടി പൈതൃകാവകാശമായി ലഭിച്ചിട്ടുണ്ട് .അങ്ങനെ മൂന്ന് പള്ളിപ്പാനകള്‍ നടത്തുവാനും ഇദേഹത്തിന് ഭാഗ്യമുണ്ടായി. മഹാഭാരതത്തിലെ നിഴല്‍ക്കുത്തു കഥകളാണ് പാടുന്നത്. ആട്ടിന്‍ തോലില്‍ നിര്‍മ്മിച്ച ഉടുക്ക് താളത്തില്‍ കൊട്ടിപ്പാടി നടത്തുന്ന വേലന്‍ പാട്ട് എന്ന ഈ അനുഷ്ഠാനം നാടിന്റെയും വീടിന്റെയും ഐശ്വര്യത്തിനാണെന്നാണ് വിശ്വാസം. നിറനാഴിയും നിലവിളക്കും മാത്രമാണ് വേലന്‍ പാട്ടിനുള്ള ഒരുക്കങ്ങള്‍. നിലവിളിക്കിന് മുന്നിലിരുന്ന് കൊട്ടിപ്പാടും. ഇതിലൂടെ ശത്രുദോഷം , കണ്ണു ദോഷം എന്നിവയെ അകറ്റാമെന്നാണ് വിശ്വാസം. ഇപ്പോള്‍ മാസത്തില്‍ ഒരു തവണ കുന്നത്തൂര്‍, താന്നിക്കല്‍, കുട്ടമ്പേരൂര്‍, ഒറ്റാലില് ക്ഷേത്രങ്ങളിലും ഇരമത്തൂര്‍, കുട്ടമ്പേരൂര്‍, എണ്ണയ്ക്കാട്, ഗ്രാമം എന്നിവിടങ്ങളിലെ വീടുകളിലും കൃഷ്ണന് വേലന്‍ പാടാറുണ്ട്.അഹീെ ഞലമറ: ശബരിമലയിലെ മേല്‍ശാന്തിയെ കൗശിക് നറുക്കെടുക്കും, ഋഷികേശ് മാളികപ്പുറത്തെയും1972 ല്‍ അച്ഛന്റെ കാലശേഷം കൃഷ്ണന് പാടിത്തുടങ്ങി. ഇപ്പോള്‍ 87 വയസുണ്ട്. വേലന്പാട്ടിന്റെ കുലപതിയായ കൃഷ്ണനെ നാട്ടിലെ ചില ക്ഷേത്രഭരണസമിതികളുടെ അല്ലാതെ ഒരു അംഗീകാരവും തേടിയെത്തിയിട്ടില്ല . തലമുറകളായി കൈമാറി വന്ന ഈ കുലതൊഴില്‍ ഇദ്ദേഹത്തിന്റെ മകന് ഉണ്ണികൃഷ്ണനും പകര്‍ന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ മകന് ജോത്സ്യത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തത്. അതിനാല്‍ പൈതൃകമായി പകര്‍ന്ന് കിട്ടിയ ദൈവികത്വം തുളുമ്പുന്ന കുലതൊഴിലുമായി മുന്നോട്ടു പോകുകകയാണ് കൃഷ്ണന് വേലന്‍.