KERALANEWS

ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തി ഉപദ്രവിക്കാന്‍ ശ്രമം;അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട് പ്രതി;ഷാജിയെ പോലീസ് പിടികൂടിയത് പാലക്കാട് നിന്ന്

തലശേരി :സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വരുന്നു.കഴിഞ്ഞ മാസം 29 ന് തലശേരി നഗരത്തില്‍ ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുന്നോല്‍ കരിക്കുന്ന് ഷാജി നിവാസില്‍ ഷാജി വില്യംസിനെ (42) യാണ് സിഐ ജി.ഗോപകുമാര്‍, എസ് ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ടൗണ്‍ ഹാളിനു സമീപം വച്ചാണ് ഏഴ് വയസുകാരിക്കു നേരെ പ്രതി നഗ്നത പ്രദര്‍ശനം നടത്തുകയും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.രക്ഷിതാക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട പ്രതിയെ പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close