KERALANEWS

ഏഷ്യാനെറ്റ്‌ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ ഇനിമുതൽ പങ്കെടുക്കും : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : മാധ്യമങ്ങളുമായി സംവാദത്തിന് എപ്പോഴും താത്പര്യമുള്ള പാർട്ടിയാണ് സി പി ഐ (എം). ഏഷ്യാനെറ്റിന്റെ വൈകുന്നേര ചർച്ചാ പരിപാടിയിൽ നിന്ന് സി പി ഐ (എം) മാറിനിൽക്കുകയായിരുന്നു. എന്നാൽ ഏഷ്യാനെറ്റിന്റെ അധികൃതർ വന്നുകണ്ട് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇനിയുള്ള ചർച്ചകളിൽ സി പി ഐ (എം) പങ്കെടുക്കും. പാർട്ടിക്ക് ഒരു മാധ്യമങ്ങളോടും ശത്രുതയില്ല. മാധ്യമങ്ങൾ ഞങ്ങളോട് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും ഞങ്ങൾ അങ്ങോട്ടുള്ള നിലപാട് സ്വീകരിക്കുന്നത്. സി പി ഐ എമ്മിന് അർഹമായ പരിഗണന നൽകണം എന്ന അഭിപ്രായം മാത്രമേ ഉള്ളൂ. അനർഹമായ ഒരു പരിഗണനയും ആവശ്യമില്ല. മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊള്ളുക. സി പി ഐ (എം) ഒരു രാഷ്ട്രീയ പാർടിയാണ് എന്ന പരിഗണന വച്ച് ഞങ്ങളെ സമീപിക്കണം. അങ്ങനെ സമീപിക്കാതെയിരിക്കുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. മാധ്യമങ്ങളുമായുള്ള എല്ലാ സംവാദത്തിനും സി പി ഐ (എം) സന്നദ്ധമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close