INDIANEWS

ഐഎഎസ് ഉദ്യോഗസ്ഥന്റെ 27 കോടി വിലവരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

റായ്പുര്‍: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കോടിക്കണക്കിനു വിലമതിപ്പുള്ള സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബാബുലാല്‍ അഗര്‍വാളിന്റെ 27 കോടി വിലവരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അതേസമയം, പണമിടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ ബാബുലാലിനേയും കുടുംബത്തിനേയും ഇഡി ചോദ്യം ചെയ്യുകയാണ്.

ഛത്തീസ്ഗഡ് സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗര്‍വാളിനെ അഴിമതി ആരോപണത്തെത്തുടര്‍ന്നു ഈ മാസം ഒന്‍പതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്നു സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close