KERALATrending

ഐഎന്‍എസ് വിക്രാന്ത്; മോഷണം പണത്തിന് വേണ്ടിയെന്ന് പ്രതികള്‍; ചാരപ്രവര്‍ത്തി തള്ളി എന്‍ഐഎ

കൊച്ചി: നിര്‍മ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഹാര്‍ഡ് വെയറുകളും മോഷണം പോയ സംഭവത്തില്‍ ചാരപ്രവര്‍ത്തി സംശയിക്കുന്നില്ലെന്ന് എന്‍ഐഎ. പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ നുണപരിശോധനയില്‍ ആവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തൃശൂരിലെ ലബോറട്ടറിയില്‍ വെച്ചാണ് നുണപരിശോധന നടത്തിയത്. ഇക്കാര്യങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിക്കും.

സംഭവത്തില്‍ എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ചാര പ്രവര്‍ത്തി കണ്ടെത്താനായില്ല. പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പിടിയിലായ ബീഹാര്‍ സ്വദേശി സുജിത് കുമാര്‍ സിങും രാജസ്ഥാന്‍ സ്വദേശി ദയാറാമും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.ജൂണ്‍ പത്തിനാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉണ്ട്. തങ്ങളുടെ കണ്ടെത്തലുകള്‍ കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് എന്‍ഐഎ. നുണപരിശോധനയില്‍ പ്രതികള്‍ മൊഴി ആവര്‍ത്തിച്ചതോടെയാണ് കേസിലെ ചാര പ്രവര്‍ത്തി സാധ്യത എന്‍ഐഎ തള്ളിയത്.

10 റാം, അഞ്ച് മൈക്രോ പ്രൊസസേഴ്‌സ്, അഞ്ച് സോളിഡ് സ്റ്റേറ്റ് ഡ്രൈവ്‌സ്, എന്നിവയാണ് കപ്പലില്‍ നിന്നും മോഷണം പോയത്. കേസ് കേരളാ പോലീസ് അന്വേഷിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ കൈപ്പത്തി അടയാളം തെളിവായി ലഭിച്ചിരുന്നു. വിക്രാന്തില്‍ ജോലി ചെയ്തിരുന്ന ആറായിരം പേരുടെ വിരല്‍ അടയാളം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Tags
Show More

Related Articles

Back to top button
Close