MoviesNEWSTrending

ഐഎഫ്എഫ്കെ; തിരുവനന്തപുരം മേഖല രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം : ചലച്ചിത്രമേളയുടെ രജിസ്ട്രേഷന് തുടക്കത്തിൽ തന്നെ മികച്ച പ്രതികരണം. ആദ്യ നാലു ദിവസത്തിനുള്ളിൽ തന്നെ തിരുവനന്തപുരം മേഖലയിലെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ അവസാനഘട്ടത്തിലെത്തി.പ്രതിനിധികൾ ,ടി.വി പ്രൊഫഷണലുകൾ , ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത് .

പാലക്കാട്, എറണാകുളം, തലശ്ശേരി എന്നീ മേഖലകളിലേക്കുള്ള രജിസ്ട്രേഷനും registration.iffk.in ൽ തുടരുകയാണ്. എന്നാൽ ഒരാൾക്ക് ഒരു മേഖലയിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഒരിക്കൽ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നീട് മാറ്റങ്ങൾ അനുവദിക്കില്ല.രജിസ്ട്രഷൻ സംബന്ധമായ സംശയങ്ങൾക്ക് helpdesk@iffk.in എന്ന ഇമെയിൽ ഐഡിയിലോ +91(471)4100320 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ് .

പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ച് വരെയും ആണ് മേള നടക്കുന്നത്. തിരുവനന്തപുരം 2500, കൊച്ചി 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെ 8000 പ്രതിനിധികൾക്കാണ് മേളയിൽ പ്രവേശനം അനുവദിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close