ഐഎസ് ഭീകരര്‍ക്ക് ചികിത്സ ലഭ്യമാക്കാനും ആയുധം എത്തിച്ചു നല്‍കാനും മൊബൈല്‍ ആപ്പ് ; ബംഗളൂരുവില്‍ യുവ ഡോക്ടര്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു: ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരുവില്‍ യുവ ഡോക്ടറെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എംഎസ് രാമയ്യ മെഡിക്കല്‍ കോളജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബന്ധവനഗുഡി സ്വദേശിയുമായ അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഐഎസ് ഭീകരര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുല്‍ റഹ്മാനെന്ന് എന്‍ഐഎ പറയുന്നു. 2014 ല്‍ സിറിയയിലെ ഐഎസിന്റെ മെഡിക്കല്‍ ക്യാമ്പ് അബ്ദുല്‍ റഹ്മാന് സന്ദര്‍ശിച്ചിരുന്നു. പത്ത് ദിവസം ക്യാമ്പില്‍ പങ്കെടുത്ത ശേഷമാണ് ഇയാള്‍ മടങ്ങിയതെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഭീകര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കശ്മീരി ദമ്പതികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ റഹ്മാനെ അറസ്റ്റു ചെയ്തത്. അബ്ദുല്‍ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദീഖ് എന്നിവരേയും എന്‍ഐഎ അറസ്റ്റ് ചെയ്തു.