Breaking NewsKERALANEWS

ഐടി സംഘത്തിന്റെ നിയമനത്തില്‍ ശിവശങ്കറിന്റെ ഇടപെടല്‍, ഹൈക്കോടതി അന്വേഷണം തുടങ്ങി

കൊച്ചി:ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ നിയമനത്തില്‍ ഹൈക്കോടതി അന്വേഷണം തുടങ്ങി. ഐടി ടീമിന്റെ നിയമനത്തിലെ നടപടി ക്രമങ്ങളും പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഉന്നത ഐടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഹൈലെവല്‍ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നതില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിശദമായ വസ്തുതാവിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

ഹൈക്കോടതിയിലെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് താത്കാലിക ഐടി ടീം മതിയെന്നും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വേണ്ടെന്നും നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎസിയെ ഒഴിവാക്കി പുതിയ സമിതിയെ നിയമിക്കാമെന്ന നിര്‍ദേശം സര്‍ക്കാരാണ് മുന്നോട്ടുവച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close