SPORTS

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ട: ബിസിസിഐ

മുംബൈ:ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിന്‍വലിച്ചിരിക്കുകയാണ്. പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്. ഇംഗ്ലണ്ട് – ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും.

Tags
Show More

Related Articles

Back to top button
Close