INDIANEWSSPORTS

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പത് മുതല്‍

ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കും. അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും.മെയ്‌ 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനല്‍.

ആദ്യമത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ്. ചെന്നൈയാണ് വേദി.ആദ്യക്വാളിഫയര്‍ മത്സരം മെയ് 25ന് അഹമ്മദാബാദില്‍വച്ച് നടക്കും. രണ്ടാം ക്വാളിഫയര്‍ മെയ് 28ന് അതേഗ്രൗണ്ടില്‍ തന്നെ നടക്കുംകോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു ലേലത്തില്‍ കൂടുതല്‍ പണം ചെലവഴിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close