ഐപിഎല്ലില്‍ 5000 റണ്‍സ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ

അബൂദാബി:ഐപിഎലില്‍ 5000 റണ്‍സ് തികച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ഇന്നലെ, കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന്റെ നേട്ടം. മുന്‍പ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന എന്നിവര്‍ 5000 റണ്‍സ് പിന്നിട്ടിരുന്നു.
ഇന്നലെ മത്സരം ആരംഭിക്കുമ്പോള്‍ ഈ നേട്ടത്തില്‍ നിന്ന് 2 റണ്‍സുകള്‍ മാത്രം അകലെയായിരുന്നു രോഹിത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി രോഹിത് ഈ നേട്ടത്തിലെത്തി. ഉജ്ജ്വലമായി ബാറ്റിംഗ് തുടര്‍ന്ന താരം 70 റണ്‍സെടുത്താണ് പുറത്തായത്. ഐപിഎലില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോലിയാണ് ഒന്നാമത്. 180 മത്സരങ്ങളില്‍ നിന്ന് കോലിക്ക് 5430 റണ്‍സ് ഉണ്ട്. 193 മത്സരങ്ങളില്‍ നിന്ന് 5368 റണ്‍സ് നേടിയ റെയ്ന രണ്ടാം സ്ഥാനത്താണ്. 191 മത്സരങ്ങള്‍ കളിച്ച രോഹിതിന് 5068 റണ്‍സ് ഉണ്ട്.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 48 റണ്‍സിന് കിംഗ്സ് ഇലവനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈ ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്സ് ഇലവന് പഞ്ചാബിന് 20 ഓവറിന് 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റണ്‍സെടുത്തു. സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊള്ളാര്‍ഡ് – ഹര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈ സ്കോര്‍ 191 ല്‍ എത്തിച്ചത്.