SPORTS

ഐപിഎല്‍ 13-ാം സീസണിലെ പ്ലേഓഫുകളുടെയും ഫൈനലിന്റെയും തിയതികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു


യു.എ.ഇയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഐ.പി.എല്‍ 13ാം സീസണിലെ പ്ലേഓഫുകളുടെയും ഫൈനലിന്റെയും തിയതികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. നവംബര്‍ അഞ്ച് മുതല്‍ 10 വരെ ദുബായിലും അബുദാബിയിലുമായിട്ടായിരിക്കും പ്ലേഓഫ്, ഫൈനല്‍ മത്സരങ്ങള്‍ നടക്കുകക. ഒന്നാം ക്വാളിഫയര്‍ മത്സരം ദുബായില്‍ നവംബര്‍ അഞ്ചിന് നടക്കും. ആറാം തിയതി എലിമിനേറ്റര്‍ മത്സരവും എട്ടാം തിയതി രണ്ടാം ക്വാളിഫയര്‍ മത്സരവും അബുദാബിയില്‍ അരങ്ങേറും. നവംബര്‍ 10ാം തിയതി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും കലാശപ്പോര്.

11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി മുംബൈയും ഡല്‍ഹിയും ബാംഗ്ലൂരുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 11 കളികളില്‍ നിന്ന് 10 പോയിന്റുമായി പഞ്ചാബും രാജസ്ഥാനും തൊട്ടു പിന്നാലെയുണ്ട്. അതിനാല്‍ തന്നെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറുക എന്നത് എല്ലാവര്‍ക്കും അത്യാവശ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close