INDIANEWSSPORTS

ഐപില്‍ താരലേലത്തിന് തുടക്കം കുറിച്ച് ചെന്നൈ

ചെന്നൈ: ഐപില്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് ചെന്നൈയില്‍ തുടക്കമായി. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനാണ് ഈ വര്‍ഷത്തെ താരം. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് സ്മിത്തിരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്.164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. സ്മിത്തിനായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നെങ്കിലും 2.2 കോടിക്ക് ഡല്‍ഹി കാപ്പിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ചെന്നൈയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് ശ്രദ്ധാകേന്ദ്രം. ടീമുകള്‍ക്ക് അനുവദിച്ച ആകെ ലേലത്തുകയുടെ (85 കോടി) 75 ശതമാനവും ചെലവിടണമെന്ന ബിസിസിഐ നിര്‍ദേശമാണു കിങ്‌സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലേലത്തില്‍ 53. 2 കോടി രൂപയുടെ വമ്പന്‍ ബജറ്റുമായെത്തുന്ന കിങ്‌സിനു 9 താരങ്ങള്‍ക്കായി 31.7 കോടി നിര്‍ബന്ധമായും ചെലവിടേണ്ടിവരും.വൈകീട്ട് മൂന്നിനു ആരംഭിച്ച താരലേലത്തില്‍ 292 ക്രിക്കറ്റര്‍മാരാണു ഭാഗ്യപരീക്ഷണത്തിനെത്തുന്നത്. ട്വന്റി20 ക്രിക്കറ്റ് എന്നതു ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെന്ന വിശേഷണമുണ്ടെങ്കിലും ഇത്തവണത്തെ മിനി ലേലത്തില്‍ ബോളര്‍മാര്‍ക്ക് ആവശ്യക്കാരേറുമെന്നാണ് വിലയിരുത്തല്‍. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് തുടങ്ങി മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള മിക്ക ടീമുകളും ബോളിങ് യൂണിറ്റിന്റെ കരുത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലേലത്തിനെത്തുന്നവരാണ്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളില്‍നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close