Movies

ഐഫോണില്‍ പിറന്നത് കിടിലന്‍ ത്രില്ലര്‍; ഫഹദ് ഫാസില്‍ ചിത്രം ‘സി യൂ സൂണ്‍’ ട്രെയിലര്‍

ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന സി യൂ സൂണ്‍ ട്രെയിലര്‍ എത്തി. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഷൂട്ട് ചെയ്ത പരീക്ഷണ ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഓണ്‍ലൈന്‍ ബന്ധത്തെതുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. ഫഹദിലിന്റെ വീട് ഉള്‍പ്പടെ ലൊക്കേഷനാക്കി, ക്രൂ ഇല്ലാതെ ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളില്‍ ഒരുക്കിയ ചിത്രത്തിന് ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, വെര്‍ച്വല്‍ സിനിമാറ്റൊഗ്രഫി എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്. ഫഹദ് ഫാസില്‍ ആണ് നിര്‍മാണം.

Tags
Show More

Related Articles

Back to top button
Close